Thursday, November 15, 2007

വീട്‌ (ആറ്‌ കവിതകള്‍)


ചൂല്‌
അഴുക്ക്‌ നിറഞ്ഞ
പ്രതലത്തില്‍
പ്രണയം
ഉറക്കം തൂങ്ങിയിരുന്ന
പ്രഭാതത്തിലാണ്‌
കുപ്പിവളകളുടെ
കിലുക്കവുമായി
ആകസ്മികമായി നീ വന്നതും
രക്തധമനികളില്‍ നിന്നു പോലും
അതിനെ തുടച്ചുനീക്കിയതും...

വള
ഗന്ധമില്ലാതിരുന്നതിനാല്‍
നീ വരുന്നുണ്ടെന്നുള്ള
അടയാളമായിരുന്നു ഈ കിലുക്കം
ഹൃദയത്തില്‍
തറഞ്ഞുകയറിയപ്പോഴാണ്‌
സൗന്ദര്യം
വേദനയാണെന്ന്‌ തിരിച്ചറിഞ്ഞത്‌...

ആണി
നിന്റെ ഹൃദയത്തില്‍
സുഷിരമായി ആഴ്‌ന്നിറങ്ങേണ്ടി വന്നു
ഒരുപാട്‌ വേദനകള്‍ സമ്മാനിച്ച്‌
പതുപതുത്ത
നിന്റെ മനസ്‌ കട്ടെടുക്കുമ്പോഴും
എനിക്കറിയില്ലായിരുന്നു
നീയെന്നെ പറിച്ചെറിയുമെന്ന്‌...

ഗ്ലാസ്‌
മദ്യവും വെള്ളവും
സമം ചേര്‍ത്ത്‌
എന്നിലൊഴിച്ചത്‌ നീ...
ലഹരിയില്‍
നീ മറന്നാടുമ്പോള്‍
ചുവന്ന്‌
കണ്ണമര്‍ന്ന്‌
ഞാന്‍ പൊട്ടിതകരുന്നത്‌
നീയറിഞ്ഞില്ല...

ഘടികാരം
കാരാഗൃഹത്തിലടക്കപ്പെട്ട മൂന്നുപേര്‍
ഒന്നിഴയുന്നു
ഒന്ന്‌ നടക്കുന്നു
മറ്റൊന്നോടുന്നു
ചില്ലുകളടര്‍ത്തി
മോചിപ്പിച്ചാല്‍
എനിക്ക്‌
നിഴലുകളിലഭയം തേടേണ്ടി വരും...

കട്ടില്‍
ദ്വീപില്‍
നേര്‍ത്ത
മര്‍മ്മരങ്ങളുയരാറുണ്ട്‌...
ആത്മാക്കള്‍
പങ്കുവെക്കപ്പെടാറുണ്ട്‌...
തിരകള്‍ തേടിയപ്പോഴാണറിഞ്ഞത്‌...
ചുറ്റിനും
കടലില്ലായിരുന്നുവെന്ന്‌...
ഇരുട്ടില്‍
ആരോ പണയം വെച്ചിട്ട്‌ പോയ
നാലു കാലുകള്‍ മാത്രം
കാവലിരിക്കുന്നു...

27 comments:

ദ്രൗപദി said...

കാരാഗൃഹത്തിലടക്കപ്പെട്ട മൂന്നുപേര്‍
ഒന്നിഴയുന്നു
ഒന്ന്‌ നടക്കുന്നു
മറ്റൊന്നോടുന്നു
ചില്ലുകളടര്‍ത്തി
മോചിപ്പിച്ചാല്‍
എനിക്ക്‌
നിഴലുകളിലഭയം തേടേണ്ടി വരും...

ഓര്‍മ്മകളുടെ സഞ്ചാരപഥങ്ങളിലൂടെ പുതിയ തേടലുകളിലേക്ക്‌....
വീട്‌-പുതിയ പോസ്റ്റ്‌

അമൃതാ വാര്യര്‍ said...

"അഴുക്ക്‌ നിറഞ്ഞ
പ്രതലത്തില്‍

........
ആകസ്മികമായി നീ വന്നതും
രക്തധമനികളില്‍ നിന്നു പോലും
അതിനെ തുടച്ചുനീക്കിയതും..."


"ഹൃദയത്തില്‍
തറഞ്ഞുകയറിയപ്പോഴാണ്‌
സൗന്ദര്യം
വേദനയാണെന്ന്‌ തിരിച്ചറിഞ്ഞത്‌."

"നിന്റെ മനസ്‌ കട്ടെടുക്കുമ്പോഴും
എനിക്കറിയില്ലായിരുന്നു
നീയെന്നെ പറിച്ചെറിയുമെന്ന്‌..."

"ലഹരിയില്‍
നീ മറന്നാടുമ്പോള്‍
ചുവന്ന്‌
കണ്ണമര്‍ന്ന്‌
ഞാന്‍ പൊട്ടിതകരുന്നത്‌
നീയറിഞ്ഞില്ല..."

"ചില്ലുകളടര്‍ത്തി
മോചിപ്പിച്ചാല്‍
എനിക്ക്‌
നിഴലുകളിലഭയം തേടേണ്ടി വരും."

"ഇരുട്ടില്‍
ആരോ പണയം വെച്ചിട്ട്‌ പോയ
നാലു കാലുകള്‍ മാത്രം
കാവലിരിക്കുന്നു..."

"ദ്രൗപദീ....
വീടൊരുക്കിക്കഴിഞ്ഞു...
ഗൃഹപ്രവേശവും കഴിഞ്ഞു....

ആ നിലയ്ക്ക്‌ ആദ്യത്തെ കമന്റ്‌ തേങ്ങ എന്റെ വകയാവട്ടെ....."

അലി said...

ദ്രൗപദി...

ചൂല്‌, വള, ആണി, ഗ്ലാസ്‌, ഘടികാരം, കട്ടില്‍...
എല്ലാം ഒന്നിനൊന്ന് മെച്ചം...
വളരെ മനോഹരമായിരിക്കുന്നു.

തിരകള്‍ തേടിയപ്പോഴാണറിഞ്ഞത്‌...
ചുറ്റിനും
കടലില്ലായിരുന്നുവെന്ന്‌...

അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വളരെ മനോഹരമായിരിക്കുന്നു;;;;

Pramod.KM said...

കട്ടില്‍ കൂടുതല്‍ ഇഷ്ടമായി:)

മുരളി മേനോന്‍ (Murali Menon) said...

എല്ലാം നല്ല കവിതകള്‍, പക്ഷെ എന്തോ വളയോട് എന്തോ കൂടുതല്‍ അടുപ്പം തോന്നി.
എന്താണെന്നറിയില്ല.

സി. കെ. ബാബു said...

വീട്ടില്‍ ചൂലുണ്ടു്, വളയുണ്ടു്, ആണിയും, ഗ്ലാസും, ഘടികാരവുമുണ്ടു്. ഞാന്‍ ഒരു ദീപം തെളിച്ചിട്ടുപോകുന്നു - ആശംസയായി!

പ്രയാസി said...

ഘടികാരം
കാരാഗൃഹത്തിലടക്കപ്പെട്ട മൂന്നുപേര്‍
ഒന്നിഴയുന്നു
ഒന്ന്‌ നടക്കുന്നു
മറ്റൊന്നോടുന്നു
ചില്ലുകളടര്‍ത്തി
മോചിപ്പിച്ചാല്‍
എനിക്ക്‌
നിഴലുകളിലഭയം തേടേണ്ടി വരും...

എനിക്കിഷ്ടപ്പെട്ടതു ഇതാ...സൂപ്പര്‍..:)

വാല്‍മീകി said...

ഗന്ധമില്ലാതിരുന്നതിനാല്‍
നീ വരുന്നുണ്ടെന്നുള്ള
അടയാളമായിരുന്നു ഈ കിലുക്കം
ഹൃദയത്തില്‍
തറഞ്ഞുകയറിയപ്പോഴാണ്‌
സൗന്ദര്യം
വേദനയാണെന്ന്‌ തിരിച്ചറിഞ്ഞത്‌...

നല്ല വരികള്‍.

ഭൂമിപുത്രി said...

ആറ് കവിതകളും വായിച്ചുകഴിഞ്ഞപ്പോള്‍ ആറ്ഭാവഗീതങ്ങളില്‍ക്കൂടി സഞ്ചരിച്ചപോലെ..

മയൂര said...

എല്ലാം നല്ല കവിതകള്‍:)

ഏ.ആര്‍. നജീം said...

ആറ് റോസാപ്പൂക്കള്‍ കോര്‍ത്ത ഒരു നല്ല പൂമാല പോലെ ഈ പോസ്റ്റ്

ശ്രീ said...

“ഹൃദയത്തില്‍
തറഞ്ഞുകയറിയപ്പോഴാണ്‌
സൗന്ദര്യം
വേദനയാണെന്ന്‌ തിരിച്ചറിഞ്ഞത്‌...”

നല്ല വരികള്‍‌... നന്നായിരിക്കുന്നു.

:)

ആരോ ഒരാള്‍ said...

നല്ല ഭംഗിയുള്ള വരികള്‍.

ആരോ ഒരാള്‍

ദൈവം said...

ഒരുപാടു ജീവിതങ്ങള്‍,
ഒതുക്കമുള്ള കവിത...

സുമുഖന്‍ said...

നല്ല കവിതകള്‍:)!!

അനാഗതശ്മശ്രു said...

ഈ ആറും സൂപ്പര്‍ ...........................

എന്റെ ഉപാസന said...

വര്‍മാജീ,
നന്നായല്ലോ എല്ലാം
:)
ഉപാസന

ആഗ്നേയ said...

എല്ലാം അതി മനോഹരം..:)

ദ്രൗപദി said...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി...
പ്രോത്സാഹനത്തിന്‌ കടപ്പാട്‌....

ധ്വനി said...

എല്ലാം കവിതകളും ഒന്നിനൊന്നു മനോഹരം!
കട്ടില്‍ ഏട്ടവും ഇഷ്ടമായി!!
അഭിനന്ദനങ്ങള്‍!

മന്‍സുര്‍ said...

ദ്രൗപദി ...

ആറ്‌ കവിതകള്‍
ആറായിരം കവിതകളായ്‌
ആറ്‌ കവിതകള്‍ അറിവിന്‍ കവിതകളായ്‌


നന്‍മകള്‍ നേരുന്നു

ദ്രൗപദി said...

ധ്വനി
മന്‍സൂര്‍
അഭിപ്രായത്തിന്‌ നന്ദി

ഹരിശ്രീ said...

Nalla Suject.


Aashamsakal...

Peelikkutty!!!!! said...

നന്നായിരിക്കുന്നൂ ദ്രൌപതീ..

ദ്രൗപദി said...

ഹരിശ്രീ
പീലിക്കുട്ടി
അഭിപ്രായത്തിന്‌ നന്ദി..

ദീപു said...

വള... എനിക്ക്‌ വളരെ ഇഷ്ടപ്പെട്ടു..
ഹ്രദയത്തില്‍ തറഞ്ഞു കയറുന്നത്‌ വരെ നാമ്മറിയുന്നിലല്ലൊ അത്‌ ഒരു തീരാവേദനയാണ്‌ എന്ന്.

നല്ല വരികള്‍ സമ്മാനിച്ചതിന്‌ വളരെ നന്ദി...