Thursday, September 13, 2007

മൂന്നു കവിതകള്‍


എലി

തുരന്ന്‌ തുരന്ന്‌
ഹൃദയം തീര്‍ത്തു...
സ്നേഹത്തിന്റെ രുചി പറയാതെ
ഒളിവില്‍ പോയിട്ടും
വെറുപ്പ്‌ തോന്നിയില്ല...

എന്റെ പതുപതുത്ത
കാലുള്ള
സ്വപ്നങ്ങളുടെ ഇരയല്ലേ നീ...

പൂച്ച

നിന്റെ ശരീരത്തിന്റെ ഇരമ്പലില്‍
എന്റെ സമയത്തിന്റെ മഷി പുരളുന്നുണ്ട്‌...

തിളങ്ങുന്ന കണ്ണുകളുള്ള മീന്‍തല
കിണ്ണത്തിലെ പാല്‌...
തൈര്‌...

രാത്രിയുടെ മറവില്ലാതെ തന്നെ
മോഷ്ടിച്ചു കൊണ്ടിരിക്കുന്നു....

കാക്ക
അഴുക്ക്‌ തിന്നിട്ടും
നിന്നെക്കാള്‍ ആയുസുണ്ടെനിക്ക്‌...
നല്ലതും ചീത്തയുമെന്ന്‌
വേര്‍തിരിച്ചിട്ടും...
നീ
സ്വാര്‍ത്ഥത വിഴുങ്ങി മരിക്കുന്നു

18 comments:

ഗിരീഷ്‌ എ എസ്‌ said...

തുരന്ന്‌ തുരന്ന്‌
ഹൃദയം തീര്‍ത്തു...
സ്നേഹത്തിന്റെ രുചി പറയാതെ
ഒളിവില്‍ പോയിട്ടും
വെറുപ്പ്‌ തോന്നിയില്ല...

എന്റെ പതുപതുത്ത
കാലുള്ള
സ്വപ്നങ്ങളുടെ ഇരയല്ലേ നീ...


മൂന്നു കവിതകള്‍

ശ്രീ said...

കൊച്ചു കവിതകള്‍‌ കൊള്ളാം.
“നല്ലതും ചീത്തയുമെന്ന്‌
വേര്‍തിരിച്ചിട്ടും...
നീ
സ്വാര്‍ത്ഥത വിഴുങ്ങി മരിക്കുന്നു”

ഈ വരികള്‍‌ കൂടുതലിഷ്ടമായി.
:)

മന്‍സുര്‍ said...

ദ്രൗപതി

കൊള്ളാം ....നന്നായിരികുന്നു കുഞി കവിതകള്‍

Sanal Kumar Sasidharan said...

സ്റ്റൈലന്‍ !

വിഷ്ണു പ്രസാദ് said...

എലിയും കാക്കയും നന്നായി.കവിത ഇങ്ങനെ തന്നെ എഴുതണം.

താരാപഥം said...

കാക്ക ഇഷ്ടപ്പെട്ടു, എലിയും പൂച്ചയും എന്തോ ഒന്നും മനസ്സിലായില്ല. എന്റെ തല കവിതയുമായി സംവദിക്കുന്നുണ്ടാവില്ല.

ഉപാസന || Upasana said...

കാക്ക സൂപ്പറായി,
മറ്റവ അത്രക്കങ്ങ് ആയില്ലെന്ന് തോന്നുന്നു.
:)
ഉപാസന

ഓ. ടോ: മറ്റ് ജീവികളെ വേണ്ടെന്ന് വച്ചോ.

മോഡറേഷന്‍... ഉം നടക്കട്ടെ.

aneeshans said...

തുരന്ന്‌ തുരന്ന്‌
ഹൃദയം തീര്‍ത്തു...
സ്നേഹത്തിന്റെ രുചി പറയാതെ
ഒളിവില്‍ പോയിട്ടും
വെറുപ്പ്‌ തോന്നിയില്ല...

എനിക്കേറെ ഇഷ്ടമായി ഈ വരികള്‍. മൈഥുനത്തോട് തോന്നിയ ഒരു ചെറിയ അകല്‍ച്ച ഈ കവിത മാറ്റി. :) അഭിനന്ദനങ്ങള്‍

d said...

nannayirikkunnu draupathi..

ഗിരീഷ്‌ എ എസ്‌ said...

ശ്രീ...
മന്‍സൂര്‍
സനാതനന്‍..
വിഷ്ണുമാഷ്‌...
സ്കന്ദന്‍...
സുനില്‍...
നന്ദി...

ആരോ ഒരാള്‍...
നേരത്തെ
ഒരു ചെറിയ
വെറുപ്പ്‌ തോന്നി
എന്ന്‌ മനസിലായിരുന്നു...

അഭിപ്രായത്തിന്‌ നന്ദി...

വീണാ..
നന്ദി...

Unknown said...

തുരപ്പനാവാനോ അഴുക്കു് തിന്നാനോ വയ്യ. കണ്ണടച്ചു് ഇരുട്ടുണ്ടാക്കാന്‍ കഴിയുന്ന, ഒന്‍പതു് ആയുസ്സുള്ള ഒരു പൂച്ചയായിരുന്നെങ്കില്‍ ചാവുമെന്നു് പേടിക്കാതെ ഒന്‍പതു് പ്രാവശ്യം ചുമ്മാതെ കണ്ണുമടച്ചു് സ്വാര്‍ത്ഥത വിഴുങ്ങാമായിരുന്നു! രാത്രിയുടെ മറവില്ലാതെ മോഷ്ടിക്കാമായിരുന്നു!

നന്നായി എഴുതി. ഭാവുകങ്ങള്‍!

മയൂര said...

“തുരന്ന്‌ തുരന്ന്‌
ഹൃദയം തീര്‍ത്തു...
സ്നേഹത്തിന്റെ രുചി പറയാതെ
ഒളിവില്‍ പോയിട്ടും
വെറുപ്പ്‌ തോന്നിയില്ല...“


മൂന്നും ഇഷ്ടമായി....:)

സഹയാത്രികന്‍ said...

നന്നായിര്‍ക്കുന്നു വരികള്‍....


:)

ചന്ദ്രകാന്തം said...

ദ്രൗപതീ,
സ്വാര്‍ത്ഥത വിഴുങ്ങി മരിയ്ക്കുന്ന കാക്കയോട്‌, കൂടുതല്‍ ഇഷ്ടം തോന്നി.
-ചന്ദ്രകാന്തം.

SHAN ALPY said...

പൂച്ച
നന്നേ ബോധിച്ചു
കാക്കയും എലിയും
വേറിട്ട ശയ് ലി തന്നെ

ഗിരീഷ്‌ എ എസ്‌ said...

മുടിയനായ പുത്രാ...
നന്ദി...
മയൂരാ..
ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം..
ചന്ദ്രകാന്തം...
ഷാന്‍
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി...

സാല്‍ജോҐsaljo said...

നന്നായിരിക്കുന്നു. മനോഹരമായവരികള്‍...

പാച്ചു said...

ദ്രൗപതി..അതു തകര്‍പ്പന്‍...
ആണ്‍ പെണ്‍ ബന്ധങ്ങളില്‍ എവിടെയൊക്കെയോ ദൈവം തമ്പുരാന്‍ ഒരു പൂച്ച-എലി ബന്ധത്തിന്റെ സവിശേഷതകള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്‌....

ഒരു "Catch me if u can style..".!!!