Wednesday, January 9, 2008

ജലരേഖകളുടെ വേഴ്ച


മിഴികളില്‍
ഒരു കടലൊളിച്ചിരിപ്പുണ്ട്‌...
ആയുസ്‌ മുഴുവന്‍ ഒഴുകിയാലും
തീരാത്തത്ര
മൃദുവായി...

മഴ
വിലാപം തന്നെയാണ്‌...
ഇടവേളകളിട്ട്‌
പെയ്ത്തോരുന്നത്‌
അവളുടെ വ്യഥയുടെ
കാഠിന്യത്തെ
മറയ്ക്കാനാവാം...

പുഴയുടെ
നദിയുടെ
കായലിന്റെ
കിണറിന്റെ
അവികസിത ഗര്‍ത്തങ്ങളിലേക്ക്‌
സ്വയം ചുരുങ്ങുകയാണ്‌
ഓരോ വര്‍ഷകാലവും...

തോരാതെ നില്‍ക്കാമെന്നും
കണ്‍മുന്നിലെ
കുളക്കരയില്‍
ഒപ്പം കുളിക്കാമെന്നും
പറഞ്ഞാണ്‌
ബാല്യകാലസഖിയായി
ഒപ്പം കൂടിയത്‌...
വിയര്‍പ്പായി,
നീരായി
കണ്ണുകളിലോ ദേഹത്തോ
പറ്റിപിടിച്ചിരുന്ന്‌
ഒറ്റയാക്കി പോകുമെന്ന്‌
കൗമാരത്തിലൊരു
മുന്നറിയിപ്പ്‌ തന്നിരുന്നു...
പതിവ്‌ തമാശകളുടെ കെട്ടഴിക്കും മുമ്പ്‌
യൗവനത്തിന്റെ പടി കയറി
മേഘങ്ങളെ കൂട്ടുപിടിച്ചവള്‍
ബാഷ്പമായി പോയിരുന്നു...

ഒരുപക്ഷേ..
ഇന്ന്‌
എന്റെ മണ്‍കൂനയില്‍
ആര്‍ത്തലച്ചു കരയുന്നുണ്ടാവും
അവള്‍..

24 comments:

ഗിരീഷ്‌ എ എസ്‌ said...

തോരാതെ നില്‍ക്കാമെന്നും
കണ്‍മുന്നിലെ
കുളക്കരയില്‍
ഒപ്പം കുളിക്കാമെന്നും
പറഞ്ഞാണ്‌
ബാല്യകാലസഖിയായി
ഒപ്പം കൂടിയത്‌...
വിയര്‍പ്പായി,
നീരായി
കണ്ണുകളിലോ ദേഹത്തോ
പറ്റിപിടിച്ചിരുന്ന്‌
ഒറ്റയാക്കി പോകുമെന്ന്‌
കൗമാരത്തിലൊരു
മുന്നറിയിപ്പ്‌ തന്നിരുന്നു...

ഓര്‍മ്മകള്‍ കുത്തിനോവിക്കുന്നുണ്ടെന്ന്‌ മാത്രം നീ തിരിച്ചറിയണം-ജലരേഖകളുടെ വേഴ്ച (പുതിയ പോസ്റ്റ്‌)

Sharu (Ansha Muneer) said...

മഴ
വിലാപം തന്നെയാണ്‌...
ഇടവേളകളിട്ട്‌
പെയ്ത്തോരുന്നത്‌
അവളുടെ വ്യഥയുടെ
കാഠിന്യത്തെ
മറയ്ക്കാനാവാം...
ഹൃദയത്തെ തൊടുന്ന വരികള്‍.... ഒരുപാടിഷ്റ്റമായി

Sharu (Ansha Muneer) said...

പറയാന്‍ മറന്നു.... കവിതയോടൊപ്പമുള്ള ആ പടം ഗംഭീരം.....

ജൈമിനി said...

നല്ല കവിത...
കണ്ണുകളിലോ ദേഹത്തോ പറ്റിപിടിച്ചിരുന്ന്‌...
Nice :-)

കാവലാന്‍ said...

"ഒറ്റയാക്കി പോകുമെന്ന്‌
കൗമാരത്തിലൊരു
മുന്നറിയിപ്പ്‌ തന്നിരുന്നു"...

ഓര്‍മ്മകളുടെ ചാറ്റല്‍ മഴയില്‍ നനയിച്ചേ അടങ്ങൂ അല്ലേ.

മന്‍സുര്‍ said...

ദ്രൗപദി...

ഒരികല്‍ കൂടി...പൂക്കളുടെ
താലവുമായി നിന്നെ എതിരേല്‍ക്കാന്‍
ഈ വഴിയില്‍...കാത്തിരിക്കുന്നു

ജലരേഖകളില്‍
വര്‍ണ്ണനക്കതീതമായി ഒഴുകുന്നു
നിന്‍ മിഴികളിലെ കണങ്ങളുടെ
അക്ഷരങ്ങളില്‍
തീര്‍ത്തൊരാ നനവിനോര്‍മ്മകള്‍
കൊഴിഞൊരാ മന്ദരപൂവിന്‍
ഇതളുകളില്‍ തൊട്ടും തലോടിയും
ഓരോ രാവുകളും എണ്ണമിട്ട്‌ തീര്‍കുന്നുവോ

കൈവിട്ടൊരാ പ്രണയതീരത്തിന്‍
സ്നേഹവീചികളില്‍
ഇന്നും അലയടിക്കുന്നു
ഒരു മണ്‍ചിരാതിന്റെ
മൌന സ്മൃതികള്‍
കാറ്റായ്‌...മഴയായ്‌

മനോഹര ചിത്രം....കവിതക്ക്‌ മിഴിവേക്കുന്നു

വരികളിലെ മാസ്‌മരികത......വാക്കുകളില്ല...

നന്‍മകള്‍ നേരുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വയം ചുരുങ്ങുകയാണ്‌
ഓരോ വര്‍ഷകാലവും...

കഥകള്‍ക്കു് ജന്മമേകുന്ന ഓരോ വര്‍ഷകാലവും പെയ്തൊഴിയാതെ എവിടേയ്ക്കോ ചുരുങ്ങുമ്പോള്‍ സ്വപ്നങ്ങള്‍ കുതൂഹലമാകുന്നു...

ദ്രൌപദി, ഏറേ ഇഷ്ടപ്പെട്ടു ഈ കവിത.

ഭാവുകങ്ങള്‍

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

ശെഫി said...

കവിതയും പടവും...നന്നായി...ആശംസകള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ആ ചില്ലുജാലകത്തിലൂടെ നിറവാര്‍ന്ന രൂപം നല്ല ഫോട്ടൊ മാഷെ.
മഴ
വിലാപം തന്നെയാണ്‌...ഇടവേളകളിട്ട്‌
പെയ്ത്തോരുന്നത്‌അവളുടെ വ്യഥയുടെ
കാഠിന്യത്തെമറയ്ക്കാനാവാം..
നന്നായിരിക്കുന്നു മഴയുടെ താളം ഓരൊ വരിയിലും തുളുമ്പുന്നൂ.

Teena C George said...

മഴ പെയ്യുമ്പോള്‍ മനസ്സിന്റെ മര്‍മ്മരം കേള്‍ക്കാതിരിക്കനാവില്ലാ!!!

ആശംസകള്‍...

ദൈവം said...

എപ്പോഴുമൊപ്പമുണ്ടാകുമെന്ന് ഒരിക്കലും പറയുന്നില്ല മഴയും പുഴയും.

ശ്രീ said...

“മഴ
വിലാപം തന്നെയാണ്‌...”

:)

ഗിരീഷ്‌ എ എസ്‌ said...

ഷാരൂ
മിനീസ്‌
കാവാലന്‍
മന്‍സൂര്‍ ഭായി
പ്രിയാ
വാല്‍മീകീ
ശെഫി
സജീ
ടീനാ
ദൈവം
ശ്രീ
അഭിപ്രായത്തിന്‌ ഒരുപാട്‌ നന്ദി...

Unknown said...

പുഴയുടെ
നദിയുടെ
കായലിന്റെ
കിണറിന്റെ
അവികസിത ഗര്‍ത്തങ്ങളിലേക്ക്‌
സ്വയം ചുരുങ്ങുകയാണ്‌
ഓരോ വര്‍ഷകാലവും
ഈയിടെയായി കവിതകളില്‍ വിരഹം നിറയുന്നല്ലോ :-)

വിനോജ് | Vinoj said...

"ഒരുപക്ഷേ..
ഇന്ന്‌
എന്റെ മണ്‍കൂനയില്‍
ആര്‍ത്തലച്ചു കരയുന്നുണ്ടാവും
അവള്‍.." - ശവക്കുഴിയില്‍ ആര്‍ത്തലച്ചു കരയുന്ന മഴയെന്ന കൂട്ടുകാരി. അതിമനോഹരമായ സങ്കല്‍പ്പം.

പ്രയാസി said...

"ഒരുപക്ഷേ..
ഇന്ന്‌
എന്റെ മണ്‍കൂനയില്‍
ആര്‍ത്തലച്ചു കരയുന്നുണ്ടാവും
അവള്‍.."

sathyam..

ഹരിശ്രീ said...

പുഴയുടെ
നദിയുടെ
കായലിന്റെ
കിണറിന്റെ
അവികസിത ഗര്‍ത്തങ്ങളിലേക്ക്‌
സ്വയം ചുരുങ്ങുകയാണ്‌
ഓരോ വര്‍ഷകാലവും...


കൊള്ളാം...

നല്ല കവിത...

നല്ല ചിത്രവും...

ഗിരീഷ്‌ എ എസ്‌ said...

ആഗ്നേ
വിനോജ്‌
പ്രയാസി
ഹരിശ്രീ
അഭിപ്രായത്തിന്‌ നന്ദി....

Mahesh Cheruthana/മഹി said...

ദ്രൗപദി,
മിഴികളില്‍
ഒരു കടലൊളിച്ചിരിപ്പുണ്ട്‌...
അതെ ഒരായിരം സമസ്യകളുടെ!
കവിതയും ചിത്രവും ഇഷ്ടമായി!

ചന്ദ്രകാന്തം said...

ദ്രൗപതീ,
ആര്‍ത്തലച്ചു കരയുന്ന....
ഒരു നീര്‍കണം !

നന്നായിരിയ്ക്കുന്നു.......

Sapna Anu B.George said...

മനസ്സിലെവിടെയോ ഒളിപ്പിച്ചു വെച്ച കണ്ണുനീരിന്റെ മഴ,കൂടെ പൊഴിഞ്ഞു വീണു, ഇത്ര നല്ല ഒരു ചിത്രത്തിന്റെ സാമിപ്യം കൂടിയായപ്പോള്‍ കണ്ണുനീരിന്റെ ഒഴുക്ക് ഒരു തോരാത്ത മഴയായി.

ഗിരീഷ്‌ എ എസ്‌ said...

മഹേഷ്‌
ചന്ദ്രേ..
സ്വപ്നേച്ചീ
ഒരുപാട്‌ നന്ദി...

ജിതൻ said...

draupadi...
kavitha nannaayirikkunnu, eppozhatheyum pole...
peru gambheeram...chithravum....varshangal ruthukkalaayi kadannupokumbozhum orikkalum orkkaruthennu manassilurappikkunna smruthikal 'jaraasandhan'eppol eratti shakthiyaarjichchu........
Bhoomiyude garbhapaathrathilekku swayam churungippokunna mazha manssinte akathalangilevideyo oru neettal sammanichchu.....
draupadi...thaankalude vaakkukalkku yadharththa pranayathinte theekshnathayundu, oppam verpaadinte kaaddinyavum...