
നീ...
എന്റെ ജലധാര...
ഉള്ളുരുക്കങ്ങള്ക്കപ്പുറത്ത് നിന്നും...
മേഘങ്ങള്‍ മുഖം കറുപ്പിച്ച രാത്രിയില്‍
ഓര്‍മ്മകളിലേക്ക് പെയ്തിറങ്ങിയത്....
ദൂരെ ഇലപൊഴിയുന്നുണ്ട്....
അഗ്നിയില്‍ വെന്തുരുകിയ
ആത്മാവിനൊപ്പം ഞാനും സഞ്ചരിക്കുന്നുണ്ട്...
നിന്നിലെത്താന്‍...
സ്വപ്നങ്ങളെ ഒഴുക്കികളയാതിരിക്കാന്
ഇന്ദ്രിയങ്ങളില്‍ മുഖം പൂഴ്ത്തി...
ഉമ്മറവാതിലില്‍ കാത്തിരിക്കുമ്പോള്‍...
അറിയുന്നു...
നീ....
എന്റെ ജലധാര
10 comments:
മഴ പെയ്തിറങ്ങുമ്പോള്‍ മനസിന്റെ മര്‍മ്മരങ്ങള്‍ കേള്‍ക്കാതിരിക്കാനാവില്ല..പരല്മീനുകള് പുഴയുടെ സ്പന്ദനങ്ങളറിഞ്ഞ് തുള്ളിച്ചാടുന്ന മഴക്കാലത്തിന്റെ സുഖദമായ കാത്തിരിപ്പിനൊടുവില്‍...
വീണ്ടും...
മഴ എന്നും നമ്മെ പഴയ ഓര്‍മ്മകളിലേയ്ക്കു കൈ പിടിച്ചു നടത്തുന്നു....
ഒരു നല്ല മഴക്കാലത്തെ നമുക്ക് വരവേല്‍ക്കാം...
മഴ എന്നും ഗൃഹാതുരമായ ഓര്‍മകളെ ഉണര്‍ത്തുന്നു
ദ്രൗപതി വര്‍മ ഏത് വിവാദങ്ങള്‍ക്കൊടുവിലും തളരാതെ എഴുതുന്നു.
അക്ഷരപ്പിശകില്ലാതെ, വ്യാക്രണം പിഴക്കാതെ. അഴുക്കേലാതെ ജലധാരയായി മണ്ണില്‍ വീഴുന്ന പുതു മഴയായ്.......
കവിതയുടെ ചേലുള്ള വരികള്‍
മനോഹരമായിരിക്കുന്നു
വീണ്ടും വന്നതില്‍ സന്തോഷം. :)
ശ്രീ...
മഴക്കാലത്തിന്റെ ഹൃദ്യമായ ഓര്‍മ്മകള്‍ മനസില്‍ നിറയുമ്പോള്‍
ഉള്ളില്‍ പെരുന്തുടി കൊട്ടുന്ന ഓര്‍മ്മകളില്‍ നിന്നും നാമെങ്ങനെ പിന്തിരിയും ല്ലേ...
ശെഫീ..
ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ മഴക്കാലത്തിന്റെ ആത്മാവിലൂടെ നമുക്ക് വെറുതെയൊന്ന് സഞ്ചരിക്കാം...
ഹര്ഷാ..നന്ദി...
ഗന്ധവര്വജീ...
വിവാദങ്ങളില്‍ ഇരയായി ഓടിമറയുന്നത് വേട്ടക്കാരന് ഇടവേളകള്‍ സമ്മാനിക്കാന്‍ മാത്രമാണ്...അനുഭവങ്ങള്‍ നാമറിയാതെ ചോര്ന്നില്ലാതാകുമ്പോള്...എഴുതുന്നത് നിരര്‍ത്ഥകമെന്ന് തിരിച്ചറിയുമ്പോഴുള്ള ചെറിയ ഒരു ഒളിച്ചോട്ടമായിരുന്നു....ഇത്...കാലം സമ്മാനിച്ച കൊച്ചുകൊച്ചു നോവുകളുമായി വീണ്ടും....
നന്ദി...അഭിപ്രായത്തിന്....
ശോണിമാ...
ആദ്യമായി ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും ഒരുപാട് നന്ദി....
സൂവേച്ചീ...
ചെറിയ ഒരിടവേള അനിവാര്യമായിരുന്നുവെന്ന് തോന്നി...
നിമിഷങ്ങള്‍ വീണ്ടും മനസിനെ കുത്തിപറിക്കുമെന്ന് തോന്നിയപ്പോള്‍ ഒരു സമാശ്വാസത്തിന് വീണ്ടും വരണമെന്ന് തോന്നി...
നന്ദി....
സ്വപ്നങ്ങളെ ഒഴുക്കികളയാതിരിക്കാന്
ഇന്ദ്രിയങ്ങളില്‍ മുഖം പൂഴ്ത്തി...
ഉമ്മറവാതിലില്‍ കാത്തിരിക്കുമ്പോള്‍...
അറിയുന്നു...നല്ല വരികള്‍..
ദ്രൌപതി വീണ്ടും വന്നതില്‍ സന്തോഷം.
സോണാ...
ഇവിടെ വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി....
ഇതുവായിച്ചപ്പോഴാ നാട്ടിലിപ്പോ മഴക്കാലമായല്ലോ എന്നോര്‍ത്തുപോയത്! ഇവിടേ ഒടുക്കത്തെ ചൂടും തുടങ്ങി... ഉഷ്ണം ഉഷ്ണേന ശാന്തി: എന്നല്ലേ ദ്രൗപതീ..?
(ശ്ലോകം ഇപ്പോ വരാനെന്തേ കാരണം എന്നൊരു പിടിം ഇല്ലാ. ചൂടുകാരണം ഓര്മയിലെത്തിയതാവും)
Post a Comment