tag:blogger.com,1999:blog-7123106503950101037.post2460629800930058360..comments2023-10-01T04:20:12.466-07:00Comments on വര്‍ഷകാലം: ഓര്‍മ്മകളുടെ സമന്വയം...ഗിരീഷ് എ എസ്http://www.blogger.com/profile/02523492305467785557noreply@blogger.comBlogger30125tag:blogger.com,1999:blog-7123106503950101037.post-11128817544696890342008-03-03T04:14:00.000-08:002008-03-03T04:14:00.000-08:00മറവിയുടെ കുട ചോര്ന്നൊലിച്ചിടത്താണ്ഞാന് ഓര്‍മ്മയു...മറവിയുടെ കുട ചോര്‍ന്നൊലിച്ചിടത്താണ്
ഞാന്‍ ഓര്‍മ്മയുടെ കുളിരുള്ള
മഴ നനഞ്ഞൊലിക്കാന്‍ തുടങ്ങിയത്..

ഉരുകിയൊലിച്ച മനസ്സിന് ലാവയാകണം
കാലപ്പഴക്കം ചെന്നയെന്റെ കമ്പൊടിഞ്ഞ
മറവിയുടെ കുടയ്ക്ക് ദ്വാരമിട്ട് പോയത്..ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-83895744387777794702008-02-13T08:52:00.000-08:002008-02-13T08:52:00.000-08:00ദ്രൗപദീ, എത്ര അടച്ചുപൂട്ടി വച്ചാലും, മനസ്സിന്റെ താ...ദ്രൗപദീ,
എത്ര അടച്ചുപൂട്ടി വച്ചാലും, മനസ്സിന്റെ താക്കോല്‍ പഴുതിലൂടെ പുറത്തേയ്ക്ക് എത്തിനോക്കുന്നവരാണ് ഓര്‍മകള്‍. സന്തോഷം പകര്ന്നവയേക്കാള്, ദു:ഖസ്മൃതികളാണ് ഇക്കാര്യത്തില്‍ മുന്നിട്ടു നില്ക്കുക. അനുസരണയില്ലാതെ നെഞ്ചില്‍ ഓടിത്തിമര്‍ത്ത് ശ്വാസം മുട്ടിയ്ക്കും; ഹൃദയത്തില്‍ ആണിത്തുളയിടും. ഓരോരോ വിനോദങ്ങള്‍..!!!
ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവത്തില്‍, ചുണ്ടില്‍ പതിച്ചുവച്ച പുഞ്ച്ചിരി മായാതെ, ഇന്നിന്റെ വഴിയിലൂടെയുള്ള യാത്രയില്‍.. വീണുകിട്ടുന്ന മഞ്ചാടി മണികളും, കണ്ണു തുറക്കും ശംഖുപുഷ്പങ്ങളും വിടര്‍ത്തുന്ന സൗഹൃദം ജീവനാഡികളെ ഉണര്‍ത്തുമ്പോള്‍ അനുഭവിയ്ക്കുന്ന സന്തോഷം..
വാക്കുകള്‍ പോര അതു പറയാന്‍.

ഇനിയും നൂറുകണക്കിനു പേജുകള്‍ ഇവിടെ ചേര്‍ക്കപ്പെടട്ടെ എന്ന് ആശംസിയ്ക്കുന്നു.

ഊഷ്മളമായ സൗഹൃദം ആസ്വദിച്ച സന്തോഷത്തോടെ..

ചന്ദ്രകാന്തം.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-87796768159125592722008-02-12T05:50:00.000-08:002008-02-12T05:50:00.000-08:00പ്രിയാ...(സ്നേഹത്തിന്റെയീ പൂഞ്ചെട്ടുകള്ക്ക് ഹൃദ്...പ്രിയാ...(സ്നേഹത്തിന്റെയീ പൂഞ്ചെട്ടുകള്ക്ക് ഹൃദ്യമായ നന്ദി...)
സജീ (പ്രോത്സാഹനത്തിന് കടപ്പാട്..)

സജീവേട്ടാ (പലപ്പോഴും ആഹ്ലാദങ്ങളെ കുറിച്ച് ഓര്‍ത്തുവെക്കാന്‍ കഴിയാറില്ല...ഇനി എന്തായാലും ശ്രദ്ധിക്കും..ഉറപ്പ്..)

ആഗ്നേ..(ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും മറുവാക്ക് കണ്ടെത്താനാവാതെ കുഴങ്ങുന്നു ഞാന്‍...)
ദൈവം
ജിതന്‍ (വിശദമായ ഈ അഭിപ്രായത്തെ ഒരുപാട് സ്നേഹത്തോടെ മാനിക്കുന്നു...)

സാലിയേട്ടാ ( തുടക്കം മുതലുള്ള പ്രോത്സാഹനങ്ങള്‍ ഒരിക്കലും മറക്കില്ല...)

നിഷ (ഇടക്ക് വീണുകിട്ടുന്ന സൗഹൃദങ്ങള്‍ മറ്റൊരു തിരക്കില്‍ വീണു നഷ്ടപ്പെടുമ്പോഴും ഓര്‍മ്മകള്‍ അവ കൊണ്ടുപോകാറില്ല...അത് മതി ബാക്കികാലത്തേക്ക്....നന്ദി...)

അഭി..(പ്രോത്സാഹനത്തിന് ഒത്തിരി നന്ദി..)

ഗീതേച്ചീ (തുടര്‍ച്ചായുള്ള ഈ സ്നേഹവും പ്രോത്സാഹനവും എന്നുമോര്‍ക്കും...)

ടീനാ..(വിലയേറിയ അഭിപ്രായങ്ങളുമായി എന്നും എന്റെ പോസ്റ്റുകളെ ധന്യമാക്കിയിട്ടുള്ള ടീനക്ക് ഒരുപാട് നന്ദി...)
പ്രയാസി (എന്തു പറ്റി പ്രണയത്തിന് നിന്നെല്ലാം പിന്തിരിഞ്ഞോ...)

സുനില്‍...(എഴുതിതന്നത് ഒരുപാടിഷ്ടമായിരുന്നു..ഓര്‍മ്മകളെ കുറിച്ചുള്ള വിശദമായ ഒരു കാഴ്ചപ്പാട് അതിലുണ്ടായിരുന്നു...
അനുഭവത്തിന്റെ സാക്ഷ്യപ്പെടുത്തലായ എന്റെ അപരിചിതയെ ഒരുപാടിഷ്ടപ്പെട്ടതിനും...എല്ലാ പോസ്റ്റുകള്‍ക്കും വ്യക്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുമുള്ള സുനിലിന് ഒരുപാട് നന്ദി...)

മന്‍സൂര്‍ ഭായി
ആശംസകള്‍ക്ക് കടപ്പാട്...അവസാനവരികള്‍ എന്താണെന്ന് മനസിലായില്ല...അത് നേരിട്ട് ചോദിക്കാം..ല്ലേ...)

ജീ മനു (ഓര്‍ത്തുവെക്കാന്‍ പറ്റിയ നല്ല വരികള്‍)
ഗോപാ...
ശ്രീ
വല്ല്യമ്മായി
റഫീക്ക്
ശാരൂ
ഇത്തിരിവെട്ടം
ധ്വനി
വാത്മീകി
അമൃതാ

ആഗ്നേ..(ഇത്ര കത്തുന്ന വാക്കുകള്‍ എഴുതി തന്നിട്ട് ഇനിയെന്തിന് നിരാശ...അപരിചിതയെ ഇഷ്ടമായി എന്നറിഞ്ഞതില്‍ ഒരുപാട് നന്ദി)

വിശദമായ അഭിപ്രായങ്ങളും പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി..ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-42996965959827220412008-02-11T09:04:00.000-08:002008-02-11T09:04:00.000-08:00സുനീ..ഒരു തുല്യദുഃഖിത...ദ്രൌപ ഒരു ദിവസം നൂറാമ്പോസ്...സുനീ..ഒരു തുല്യദുഃഖിത...
ദ്രൌപ ഒരു ദിവസം നൂറാമ്പോസ്റ്റിലിടാനായി രണ്ടുദിവസത്തിനകം ഒരു മാറ്റെര്‍ വേണമെന്നു പറഞ്ഞപ്പോള്‍...ഞെട്ടിപ്പോയി..
മനോനില ശരിയല്ലാഞ്ഞല്ലാ...ഒരു നാലുപോസ്റ്റ് തികച്ചിട്ടിട്ടില്ലാത്ത ഞാന്‍ ദ്രൌപതിയുടെ ബ്ലോഗില്‍ എഴുതുക..
അതും കൂടെയുള്ളതു സുനിയേയും,പ്രിയയേയും,മന്സൂറിക്കയേയും പോലുള്ളവരാണെന്നറിഞ്ഞപ്പോള്...വിറച്ചുപോയി..കണ്ണടച്ചു മനസ്സില്‍ വന്നതു കാച്ചി..
നന്നായിട്ടില്ലെന്നറിയാം...ഇതിലും നന്നാക്കുവാന്‍ എനിക്കാവുമായിരുന്നു എന്നും തോന്നുന്നില്ല..
പക്ഷെ സുനിലിന്റെ കമന്റ് കണ്ട് പോയി അപരിചിത വായിച്ചു...
സെയിം എക്സ്പീരിയന്‍സ്..!!!
പിന്നെ ദ്രൌപ...അക്ഷരങ്ങളെ ഒരു ജാലവിദ്യകൊണ്ട് കോര്‍ത്തിണക്കുന്ന ആ ശൈലിയിലൂടെ, ജീവിതത്തിന്റെ ,പ്രണയത്തിന്റെ മറ്റു മനോഹരഭാവങ്ങള്‍ കൂടെ ഞങ്ങള്ക്കായൊരുക്കുന്നത് ഞാനും കാത്തിരിക്കുന്നു...Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-10058671146005247342008-02-11T02:13:00.000-08:002008-02-11T02:13:00.000-08:00ഓര്മ്മക് ആശംസകള്‍.. :-)ഓര്മ്മക് ആശംസകള്‍.. :-)Rafeeqhttps://www.blogger.com/profile/11185908652187004812noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-43910679153576621102008-02-11T00:05:00.000-08:002008-02-11T00:05:00.000-08:00ആശംസകള്ആശംസകള്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-82246086146259480942008-02-10T22:48:00.000-08:002008-02-10T22:48:00.000-08:00നൂറാം പോസ്റ്റിന് ആശംസകള്‍, ദ്രൌപതീ... ഈ വ്യത്യസ്ത...നൂറാം പോസ്റ്റിന് ആശംസകള്‍, ദ്രൌപതീ...
ഈ വ്യത്യസ്തതയും നന്നായി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-74128873863047926012008-02-10T22:17:00.000-08:002008-02-10T22:17:00.000-08:00നഷ്ടപ്പെടല്‍ വരുമ്പോഴും കൊഴിച്ചില്‍ വരുമ്പോഴും എടു...നഷ്ടപ്പെടല്‍ വരുമ്പോഴും കൊഴിച്ചില്‍ വരുമ്പോഴും എടുത്തു നോക്കാന്‍ മനസിന്റെ താളിയോലയില്‍ പണ്ടേ കുറിച്ചിട്ടിരുന്നു ഈ വരികള്‍

നാമില്ലെങ്കിലും ഭൂമി തിരിയും പുതു
നാമ്പുകള്‍ പുലരിക്ക് പുഞ്ചിരി നേദിക്കും
അഞ്ജനം ചാര്‍ത്തി തൃസ്സന്ധ്യകളെത്തും
ശിഞ്ജിതം കോര്ത്തരുവി പൊട്ടിച്ചിരിക്കും..
നാമില്ലെങ്കിലും സൂര്യശോഭയില് മണ്ണില്‍
നാലഞ്ചു പച്ചപ്പു പൊട്ടിട്ടുനില്ക്കും..

സാരമില്ലെന്നേ... എല്ലാം ഒന്നോര്‍ത്താല്‍ ഒന്നുമല്ലല്ലോ....

ഈ ബ്ലോഗിനും ഈ പോസ്റ്റിനും സ്പെഷ്യല്‍ ആശംസകള്‍G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-76395308522681235602008-02-10T11:22:00.000-08:002008-02-10T11:22:00.000-08:00ദ്രൌപദി, ഇവിടെ ആദ്യമാണ്.നൂറു പോസ്റ്റു തികച്ചതിന്റ...ദ്രൌപദി,
ഇവിടെ ആദ്യമാണ്.
നൂറു പോസ്റ്റു തികച്ചതിന്റെ ആശംസകള്‍.
ഓര്‍മ്മകള്‍ നൊമ്പരങ്ങള്‍ മാത്രം നല്കിയാലും
മനസ്സില്‍ ഒരു കുഞ്ഞു മയില്പീലിയെങ്കിലും
കരുതിവെക്കുക, പ്രിയപെട്ടവനായ് !
ആശംസകളോടെ
ഗോപന്Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-75675060576453750002008-02-10T08:06:00.000-08:002008-02-10T08:06:00.000-08:00ഇന്നലെകളിലൂടെ ഒരു യാത്ര...മനസ്സിനെ നൊമ്പരപ്പെടുത്ത...ഇന്നലെകളിലൂടെ ഒരു യാത്ര...

മനസ്സിനെ നൊമ്പരപ്പെടുത്തിയ ഓര്‍മ്മകള്‍...
ഓര്‍ക്കാന്‍ കൊതിച്ചത്
പറയാന്‍ കൊതിച്ചത്
കേള്‍ക്കാന്‍ കൊതിച്ചത്
...........ഇന്നും മനസ്സിലിട്ട് താലോലിക്കുന്ന ആ മധുരമാമോര്‍മ്മകള്‍
ഇവിടെ ഒരു മഴയുടെ മൂളലായ് അരികിലേക്ക്
മനസ്സിലേക്ക്..........ഒരു കുളിരായ്

ദ്രൗപദി

തുടരുകയീ പ്രയാണമിനിയും
മനസ്സിന് മധുരം പകരും അക്ഷരങ്ങളുമായ്

നന്മകള് നേരുന്നു

(ഒരു പക്ഷേ ഇനി ഒരുനാള്‍ എന്നെ കണ്ടിലെന്ന് വരാം....പ്രതീക്ഷികരുത്...കാത്തിരിക്കരുത്....കാണാന്‍ കഴിഞ്ഞിലെന്ന് വരാം..എങ്കിലുമോര്ക്കും ഞാന്‍.....മറക്കില്ല).മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-41784064425639626662008-02-10T05:35:00.000-08:002008-02-10T05:35:00.000-08:00ആദ്യമേ പറയട്ടെ ദ്രൌപദി, ഈ സെഞ്ചുറിക്ക് ഉപാസനയുടെ അ...ആദ്യമേ പറയട്ടെ ദ്രൌപദി, ഈ സെഞ്ചുറിക്ക് ഉപാസനയുടെ അഭിനന്ദനങ്ങള്‍..!

ഓര്‍മകളുടെ സുഗന്ധം എന്ന പേരില്‍ എന്തെങ്കിലും എഴുതിതരണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ കുറച്ചധികം തിരക്കിലായിരുന്നു.
അതിനേക്കാളുപരി എന്തെങ്കിലും എഴുതാന്‍ പറ്റിയ ഒരു മാനസികാവസ്ഥയില്‍ അല്ലായിരുന്നു.

എങ്കിലും ഞാന്‍ പലവിധ പ്രശ്നങ്ങളുടെ നടുവിലും ഞാന്‍ കുറച്ച് സമയമുണ്ടാക്കി എഴുതാനിരുന്നു.
പക്ഷേ മനസ്സ് അപ്പോഴും വാശി പിടിച്ച് നിന്നു, ഒര് കൊച്ചുകുട്ടിയേപ്പോലെ.

ആ മനസ്സിനെ നിര്‍ബന്ധിപ്പിച്ച് എഴുതിപ്പിച്ച കുറച്ച് വരികള്‍ ആണ് ദ്രൌപദി എന്റെ പേരില്‍ ഇവിടെ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

വാചകങ്ങള്‍ക്കിടയിലുള്ള ആശയപ്പൊരുത്തമില്ലായ്മ, ആശയങ്ങള്‍ വേണ്ടത്ര വികസിപ്പിച്ചെഴുതാത്തത് കൊണ്ടുള്ള അപാകം... എന്നിവയൊക്കെ എന്റെ ഈ ലേഖനത്തെ ചെറുതാക്കുന്നതാണ്.

എന്റെ ലേഖനം കുറച്ച് കൂടെ നന്നാക്കാമായിരുന്നു, തീര്‍ച്ചയായും.
ഇത്ലും നന്നായി എഴുതാന്‍ സാധിക്കുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

പക്ഷേ..,
മേല്പറഞ്ഞ വഴക്കമില്ലാത്ത മനസ്സുമായി ഇരുന്ന് എഴുതിയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരുതി സമാധാനിക്കുന്നു ഞാന്‍.

എന്തു കൊണ്ട് ദ്രൌപദി..?

കാരണങ്ങള്‍ പലതാണ്.
ഈ ബൂലോകത്തെ ഒരു ഒരു അംഗമായി ചിലതൊക്കെ എഴുതിത്തുടങ്ങിയപ്പോള്‍ എനിക്ക് തുടര്‍ന്നും കൂടുതല്‍ എഴുതാന്‍ പ്രചോദനം തന്ന അഭിപ്രായങ്ങള്‍ കുറിച്ചവരില്‍ പ്രധാനിയാണ് താങ്കള്‍.

പല ഏരിയകളേയും സ്പര്‍ശിക്കുന്ന, കാവ്യാംശം തുളുമ്പുന്ന അഭിപ്രായം കുറിക്കുന്നവരില് മുന്‍പന്തിയില്‍ തന്നെയാണ് ദ്രൌപദിയുടെ സ്ഥാനം.

“സഹയാത്രികര്‍ക്ക് സ്നേഹപൂര്‍വം” എന്ന എന്റെ പോസ്റ്റില്‍ ഇങ്ങിനെ കുറിച്ചിരിക്കുന്നു.

“കലാലയ ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാന്‍ തോന്നി ഇത് വായിച്ചപ്പോള്‍. കാണാമെന്ന് പറഞ്ഞ് പോയ
ഒരാളെ മാത്രം ഇന്നും കാണാന്‍ കഴിയാത്ത ദുഖമുണ്ടെനിക്ക്...
നാലാള് കൂടുന്നിടത്തൊക്കെ ഞാന്‍ നോക്കാറുമുണ്ട്...
ഒരുപക്ഷേ...
കണ്ടാലും തിരിച്ചറിയാത്തത്ര അപരിചത്വം കാലം ഞങ്ങളില്‍
വരുത്തിയിട്ടുണ്ടാവാം...“

സ്വന്തം ജീവിതത്തിലെ ഏടുകളും ഇവിടെ വിവരിച്ചിരിക്കുന്നു ദ്രൌപദി നല്ല വാക്കുകളില്‍, സുന്ദരമായി.

ദ്രൌപദി 100 അടിച്ചിര്ക്കുന്നു എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.
കാരണം വെറുതെയങ്ങ് അടിക്കുകയല്ല ചെയ്തത്..!

മനസ്സില്‍ തട്ടുന്ന ഒരുപാട് സുന്ദരകവിതകള് എന്റെ മനസ്സില്‍ ബാക്കി നില്ക്കുന്നു.
“അപരിചിത” യിലെ അരുന്ധതിയേപ്പോലുള്ള കിടയറ്റ കഥാപാത്രങ്ങളും.

“അപരിചിത“ ക്ക് ഇട്ട പോലത്തെ ഒരു കമന്റ് ഈ ബൂലോകത്ത് അപൂര്‍വം ചില പോസ്റ്റുകള്‍ക്കേ ഞാന്‍ നല്‍കിയിട്ടുള്ളൂ..!

മനസ്സറിഞ്ഞ് വാക്കുകളറിഞ്ഞ് വായിച്ചപ്പോള്‍ തോന്നിയ വികാരം അതിന്റെ മൂര്ദ്ധന്യാവസ്ഥയിലെത്തിയപ്പോള് ഞാനറിഞ്ഞു, ആ ഗദ്യം എന്നെ കുറച്ചധികം ഉന്മാദാവസ്ഥയിലാക്കിയെന്ന്.

“ഖസാക്കിന്റെ ഇതിഹാസം” വായിച്ചതിന് ശേഷം ഞാന്‍ അനുഭവിക്കുന്ന ഒരു തരം “ഏകാന്തത” (ഏകാന്തത മാത്രം. ‘ഇതിഹാസം’ ത്തിന് വായനക്കാരിലേക്ക് ഒരുപാട് വികാരങ്ങളെ സംവേദനം ചെയ്യാന്‍ സാധിക്കും..!!!) ഉണ്ട്.

അത്തരത്തിലുള്ള ഒരു ഏകാന്തതയായിരുന്നു ‘അപരിചിത’ വായിച്ച് ഞാന്‍ കുറച്ചധികം അനുഭവിച്ചത് ..!

100 മത്തെ പോസ്റ്റിന് എന്തെങ്കിലും പൊക്കിപ്പറയേണ്ടെ എന്ന് കരുതി നടത്തുന്ന ജല്പനങ്ങള് അല്ല ഇത്.
അങ്ങിനെ കരുതുകയുമരുത്.
ഇത് ഉപാസനയുടെ നേര്‍സാക്ഷ്യമാണ്.

എല്ലാവര്ക്കും ഉള്ളതു പോലെ പോരായ്മകള്‍ തീര്‍ച്ചയായും ഉണ്ട് ദ്രൌപദിയുടെ രചനകള്‍ക്ക്.

കവിതകളിലെ ശോകഭാവം നല്ലതു തന്നെ.
എനിക്കത് ഇഷ്ടവുമാണ്.
എങ്കിലും മറ്റ് മാനുഷികവികാരങ്ങളും ദുഃഖത്തിന്റെ അത്ര പ്രതിനിധീകരിച്ച് കണ്ടിട്ടില്ല കവിതകളില്‍.

പിന്നെ നോവല്‍ കുറച്ച് കൂടെ ആകര്‍ഷകമാക്കേണ്ടതുണ്ട്.
കൈകാര്യം ചെയ്യുന്ന വിഷയത്തിന് ആകര്‍ഷണീയത ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ ശ്രമിച്ചാല്‍ ഇനിയും നന്നാവും.

ഇതൊക്കെ എന്റെ മാത്രം വ്യക്തിപരമായ അഭിപ്രായം ആണ്.
മറ്റുള്ളവര്‍ക്ക് ഇങ്ങിനെ തോന്നണമെനില്ല..!

ഇത്രയൊക്കെ എഴുതാന്‍ വിചാരിച്ചതല്ല.
എങ്കിലും മനസ്സ് വഴങ്ങിയപ്പോള്‍ പിന്നെ ഞാന്‍ സംശയിച്ചില്ല. :)

വീണ്ടും ഒരു 100 കൂടെ അടിക്കട്ടെ എന്നാശംസിക്കുന്നു ഉപാസന.

എന്നും സ്നേഹത്തോടെ
സുനില്‍ | ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-18371611442445494042008-02-10T05:04:00.000-08:002008-02-10T05:04:00.000-08:00ആദ്യമൊക്കെ എനിക്കൊന്നു പ്രണയിക്കണമെന്നുണ്ടായിരുന്ന...ആദ്യമൊക്കെ എനിക്കൊന്നു പ്രണയിക്കണമെന്നുണ്ടായിരുന്നു..:)

അതുമാതിരിയുള്ള അലക്കല്ലെ..!

എന്തായാലും നൂറിന്റെ നിറവിന് ആശംസകള്‍..!

സങ്കടം ഇനിയെങ്കിലും കുറക്കുക..

അല്ലേല്‍ ഞാനൊരു പ്രണയലേഖനം അങ്ങോട്ടയക്കും..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-57416518232108809902008-02-10T01:41:00.000-08:002008-02-10T01:41:00.000-08:00നൂറാം പോസ്റ്റ് തികയ്ക്കുമ്പോള്‍ ഭാവുകങ്ങള്‍! ...നൂറാം പോസ്റ്റ് തികയ്ക്കുമ്പോള്‍ ഭാവുകങ്ങള്‍!

പോസ്റ്റ് വളരെ നല്ലത്. വ്യത്യസ്ഥം. കൂട്ടുകാരെ വിളിച്ചു കൂട്ടി ഓര്‍മ്മകളിലേയ്ക്കു സഞ്ചരിയ്ക്കുന്നതു രസം തന്നെ!

സ്നേഹാശംസകള്‍!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-91858901846042024282008-02-09T21:46:00.000-08:002008-02-09T21:46:00.000-08:00ഒത്തിരി പോസ്റ്റുകളുമായി ബൂലോകത്ത് സജീവസാന്നിധ്യമായ...ഒത്തിരി പോസ്റ്റുകളുമായി ബൂലോകത്ത് സജീവസാന്നിധ്യമായി എന്നും ഉണ്ടാവട്ടേ.... ആശംസകള്‍...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-48903979156697018072008-02-09T21:36:00.000-08:002008-02-09T21:36:00.000-08:00ഒരായിരം ആശംസകള്‍..... :) ഇനിയും തുടരുക...ഒരായിരം ആശംസകള്‍..... :) ഇനിയും തുടരുക...Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-88975936312933050912008-02-09T08:08:00.000-08:002008-02-09T08:08:00.000-08:00സൌഹൃദം, ഒര്‍മ്മകള്‍, നൊമ്പരങ്ങള്‍, പ്രണയം... ഇവയ്ക...സൌഹൃദം, ഒര്‍മ്മകള്‍, നൊമ്പരങ്ങള്‍, പ്രണയം... ഇവയ്ക്കെല്ലാം സ്വതവേ ഒരു സൌന്ദര്യമുണ്ട്. അതിന്റെ കൂടെ ഭാഷയുടെ സൌന്ദര്യവും ഒത്തുചേരുമ്പോള്‍ അതൊരു അനുഭൂതിയാവുന്നു!

ദ്രൌപതിയുടെ എല്ലാ പോസ്റ്റുകളും പ്രിന്റ് ഔട്ട് എടുത്ത് വച്ച് വായിച്ച് തീര്‍ത്തുകൊണ്ടിരിക്കുകയാണ് ഞാന്‍. പക്ഷെ പലപ്പോഴും, വായനയുടെ ഇടയില്‍ ഓര്‍മ്മകളുടെ തുരുത്തില് സ്വയം നഷ്ടപ്പെട്ട് വായന പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോവുന്നു!

നൂറിന്റെ നിറവില്‍ ദ്രൌപതിയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍...Teena C Georgehttps://www.blogger.com/profile/11843626158555386972noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-23164675357321573122008-02-09T07:51:00.000-08:002008-02-09T07:51:00.000-08:00ഓര്‍മച്ചെപ്പു തുറന്ന് കുന്നിമണികള്‍ പുറത്തെടുക്കു...ഓര്‍മച്ചെപ്പു തുറന്ന് കുന്നിമണികള്‍ പുറത്തെടുക്കുമ്പോള്‍ അവയ്ക്കു് നിറം മങ്ങാത്ത സൌന്ദര്യം......

വീണ്ടുമാ കുന്നിമണികള്‍ ചെപ്പിനകത്തു തന്നെ തിരിച്ചു നിക്ഷേപിക്കുക, ഇനിയുമിനിയും എടുത്തുനോക്കി ആസ്വദിക്കാനായി.....

ദ്രൌ, നന്നായിരിക്കുന്നു.

എന്നാലും കാര്‍ട്ടൂണിസ്റ്റ് പറഞ്ഞതിനോട് ഒരല്‍പ്പം യോജിപ്പ് എനിക്കുമൂണ്ട് കേട്ടോ!ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-9310171079922458302008-02-09T04:02:00.000-08:002008-02-09T04:02:00.000-08:00ദ്രൌപതീ,ചില രചനകള്‍ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ...ദ്രൌപതീ,

ചില രചനകള്‍ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.

ഇനിയും ഒരുപാട് ക്വാളിറ്റി കവിതകള്‍ എഴുതു.. വരികളുടെ സൌന്ദര്യം ഞങ്ങള്‍ ആസ്വദിക്കട്ടെ..!

100 th പോസ്റ്റിന് എല്ലാവിധ ആശംസകളും..

100 ന്റെ കൂടെ ഒരു പൂജ്യം കൂടി ചേരുന്ന അതിവിദൂരമല്ലാത്ത ഒരു നല്ല നാളെയെ പ്രതീക്ഷിച്ചുകൊണ്ട്..

സ്നേഹപൂര്‍വ്വം..

അഭിലാഷ്അഭിലാഷങ്ങള്https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-46588117813860510412008-02-09T03:36:00.000-08:002008-02-09T03:36:00.000-08:00നല്ല ഓര്‍മ്മകള്‍ എന്നു നാം പറയുമ്പോഴും.. അവ നഷ്ടപ്...നല്ല ഓര്‍മ്മകള്‍ എന്നു നാം പറയുമ്പോഴും.. അവ നഷ്ടപ്പെട്ടതിന്റെ വേദന നമ്മെ കാര്‍ന്നു തിന്നാറുണ്ട്...
ഇന്ന്....

ഓര്‍മ്മകളിലും സ്വപ്നങ്ങളിലും ജീവിക്കാനിഷ്ടപ്പെടുകയും....
യാഥാര്‍ത്ഥ്യം മുന്നില്‍ വന്നു മാടി വിളിച്ചുണര്‍ത്തുകയും...ചെയ്യുമ്പോള്‍..
ഇതു പോലെ....
എല്ലാവരെയും...ഓര്‍മ്മകളിലേക്ക്.. ക്ഷണിച്ച ഈ ഉദ്യമത്തിനു..ദ്രൌപതിയോട് നന്ദി..

ശക്തമായ ഭാഷയോടെ ... കണ്ണീരിനെയും,ഓര്‍മകളെയുമെല്ലാം..... അക്ഷര മുത്തുകളാക്കികൊണ്ട്..
എഴുതിതീര്‍ത്ത 100 പോസ്റ്റുകള്‍...

ദ്രൌപതി
ഇനിയും.... വളര്‍ന്ന് വളര്‍ന്നൊരു വടവൃക്ഷം പൊലെ വലുതാവട്ടെ....
ഒരുപാട് ഒരുപാട് എഴുതാനും..
അറിവിന്റേയും അക്ഷരങ്ങളുടേയും..ഔന്നിത്യത്തിലേക്കു കയറിച്ചെല്ലാനും കഴിയാന്‍ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ.....Nisha/ നിഷhttps://www.blogger.com/profile/14328937845395590731noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-86159912786905757552008-02-09T02:42:00.000-08:002008-02-09T02:42:00.000-08:00വൗ..! ദ്രൗപതി നൂറടിച്ചു അല്ലേ.. സ്വഞ്ച്വറി നേടിയെങ...വൗ..! ദ്രൗപതി നൂറടിച്ചു അല്ലേ.. സ്വഞ്ച്വറി നേടിയെങ്കിലും നിറുത്താതെ പോസ്റ്റുക.. വായനക്കാര്‍ എന്നും പിന്തുണയായുണ്ടാവും.. ആശംസകള്‍..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-54448882984183358192008-02-08T22:58:00.000-08:002008-02-08T22:58:00.000-08:00ormmakalude samanvayam!!!!!The concept itself is v...ormmakalude samanvayam!!!!!
The concept itself is very good....
naamellaavarum ariyappedaatha allenkil ariyaan orikkalum aagrahikkaththa oru vishaadam manassil sookshikkunnavarranennu thonunnu. Orupakshe athaayirikkaam ellaavrudeyum ormakalil nombarangalude oru nanuththa sparsham....Ottappedalinte asahaneeyamaakunna vedanathuruththil oru samaswaasamaayi aarokkeyo enikkum undaayirikkunnu....nandi.....jeevikkaan prerippikkunna mattoru khadakam koodi...
onnu koodi parayatte....
അകലങ്ങള്‍ ചുരുങ്ങി ചുരുങ്ങി ബന്ധങ്ങള്‍ ദൃഢമാകുന്ന കാലത്ത് ജീവിക്കാന്‍ കഴിയുന്നതില്‍ ഇന്ന് ആഹ്ലാദിക്കുകയാണ്...
Ikkaalaththu ingane parayuvaan oraalundaavuka...Bandhangal eyyampaattakalku (instant relationships) samamaakunna ekkalaththu draupathiyude nalla manassinu nandi parayuvaanallathe ethinaanaavuka????
ormakalekurichu ethennkilum ezhuthaan paranhaal enikkaadyam orma varika dainyatha muttiya, jeevithaththinte pachayaaya yaadhdharthyangalkkidayil pareekshinaraayi nilkkunna ente ettavum priyappetta randu mukhangal...oppam lokaththinte kaapatyamariyilyenkilum vihvalatha niranha kannukalumaayi oranchuvayassukaaranum...(ennaththe nhaanilekkulla dooram valarekurachchu maathramaanennu thonnippokunnu...yadhdhaarthathil anganeyallenkilum..)Oru nerththa thengal manasilevideyo.......Venda....eniyum parayaan manassil bakivechchathu anganethanneyirikkate....ജിതൻhttps://www.blogger.com/profile/01526414929661673572noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-68832654656651548682008-02-08T20:49:00.000-08:002008-02-08T20:49:00.000-08:00kollam :)kollam :)ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-22068117419152019232008-02-08T12:21:00.000-08:002008-02-08T12:21:00.000-08:00ഒന്നര വര്‍ഷം കൊണ്ട് ഒന്നിനൊന്നുപകരം വക്കാനാവാത്ത 9...ഒന്നര വര്‍ഷം കൊണ്ട് ഒന്നിനൊന്നുപകരം വക്കാനാവാത്ത 99 രചനകള്‍!
അതിശയപ്പെടുത്തുന്നു ഈ പ്രതിഭ!
ബൂലോകത്തിന്റെ അതിരുകള്‍ ഭേദിച്ചും ഈ പ്രതിഭ പറന്നുയരട്ടെ..
നൂറിന്റെ നിറവിന് നൂറുകോടി ആശംസകള്‍ ദ്രൌപ..
എല്ലാ ഭാവുകങ്ങളും...Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-56925548276201753882008-02-08T11:01:00.000-08:002008-02-08T11:01:00.000-08:00വായിച്ചു. As usual in Draups writings, വെഷമം വന്ന്...വായിച്ചു. As usual in Draups writings, വെഷമം വന്ന്, മിണ്ടാന്‍ പറ്റാണ്ടായി.

ഒരു തരത്തില്‍ നമ്മള് ഒരേ തൂവല്‍പ്പക്ഷികളാണ്.
ദ്രൌപ്സ് സദാ വിലപിച്ചോണ്ടിരിക്കുന്നു..
ഈ ഞാനൊ, സദാ ഒരു കാരണോല്യാതെ “കാവിലമ്മേ, ശ്ശക്തി തരൂ” എന്ന് കരഞ്ഞുവിളിച്ചുകൊണ്ടേയിരിക്കുന്നു.

100ന് ഉഗ്രന്‍ ആശംസകള്‍ !

എന്നാലും, ഞാന്‍ ആരെയും വിഷാദന്‍-വിഷദിനിമാരാക്കുന്നില്ല. ദ്രൌപ്സ്, ഇക്കാര്യം ഒന്നു ശ്രദ്ധിക്കണം..ഞാന്‍ പണ്ടു സൂച്പ്പിച്ചിട്ടുണ്ട്. :)Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-7123106503950101037.post-13953428407225578572008-02-08T10:02:00.000-08:002008-02-08T10:02:00.000-08:00കഴിഞ്ഞുപോയ ആ ഇന്നലെയുടെ നല്ല ഓര്‍മകള്‍.നഷ്ടപ്പെട്ട...കഴിഞ്ഞുപോയ ആ ഇന്നലെയുടെ നല്ല ഓര്‍മകള്‍.
നഷ്ടപ്പെട്ടുപോയ സുന്ദര ദിനങ്ങള്‍ അതിനി വെറും സ്വപ്നങ്ങള്‍ മാത്രം. നഷ്ടപ്പെട്ട വര്‍ഷങ്ങളും പിന്നെ കുറേ സ്വപ്നങ്ങളും..
ആശംസകള്‍ നേരുന്നു ഇനിയും നല്ല നല്ല പോസ്റ്റുകള്‍ കൊണ്ട് ഈ അക്ഷരങ്ങളുടെ ലോകത്ത് ഒരു അക്ഷരകൂട്ടയ്മയിലൂടെ വീണ്ടും നമുക്ക് കാണാം.
തന്മയത്ഥ്യമുള്ള വാക്കുകള്‍കൊണ്ട് വ്യതിചലിക്കാത്ത അക്ഷരങ്ങളുടെ ലോകത്തില്‍ ഇനിയും ഒരുപാടു മുന്നേറുകാ.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.com